< Back
India

India
ആന്ധ്രയിൽ ഫാർമ കമ്പനിയിൽ സ്‌ഫോടനം; 2 പേർ മരിച്ചു
|21 Aug 2024 5:28 PM IST
പ്രദേശത്തെ കനത്ത പുക രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതായി അധികൃതർ പറഞ്ഞു
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ അനകപള്ളി ജില്ലയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ചു, 18 പേർക്ക് പരിക്കേറ്റു. ഫാർമസ്യൂട്ടിക്കൽ കമ്പനിയായ എസ്സിയൻഷ്യയിൽ ഉച്ചയ്ക്കാണ് സ്‌ഫോടനവും തീപിടുത്തവും ഉണ്ടായത്. അചുതപുരം പ്രത്യേക സാമ്പത്തിക മേഖലയിലാണ് സംഭവം.
പരിക്കേറ്റവരെ ചികിത്സയ്ക്കായി എൻ.ടി.ആർ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് തൊഴിലാളികൾ പൊള്ളലേറ്റ് മരിച്ചതായി അചുതപുരം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രദേശമാകെ കനത്ത പുകപടലമായതിനാൽ രക്ഷാപ്രവർത്തനം തടസ്സപ്പെടുന്നതായി അധികൃതർ പറഞ്ഞു. 1,000ത്തിലധികം തൊഴിലാളികൾ ജോലി ചെയ്യുന്ന കമ്പനി പ്രദേശത്തെ ഏറ്റവും വലിയ ഫാർമ കമ്പനികളിലൊന്നാണ്.
അചുതപുരം സെസിലെ മൂന്നാമത്തെ റിയാക്ടർ പൊട്ടിത്തെറിയാണിത്. ജൂലൈ 17ന് വസന്ത കെമിക്കൽസിലുണ്ടായ സ്ഫോടനത്തിൽ 44കാരനായ തൊഴിലാളി മരിച്ചിരുന്നു.