< Back
India
ഉത്തർപ്രദേശിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ബിഎൽഒ മരിച്ചു
India

ഉത്തർപ്രദേശിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ബിഎൽഒ മരിച്ചു

Web Desk
|
25 Nov 2025 8:26 PM IST

അധ്യാപകനായ വിപിൻ യാദവാണ് മരിച്ചത് ; ജോലി സമ്മർദത്തെ കുറിച്ച് പറയുന്നവിഡിയോ പുറത്ത്

ന്യുഡൽഹി: ഉത്തർപ്രദേശിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ബിഎൽഒ മരിച്ചു. അധ്യാപകനായ വിപിൻ യാദവാണ് മരിച്ചത്. ജോലി സമ്മർദത്തെ കുറിച്ച് പറയുന്ന വിപിൻയാദവിന്റെ വിഡിയോ സന്ദേശവും പുറത്തുവന്നിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചക്കാണ് വിഷം കഴിച്ച വിപിൻ യാദവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈകീട്ടോടെ മരിക്കുകയായിരുന്നു.

ജില്ല മജിസ്‌ട്രേറ്റിൽ നിന്ന് ബ്ലോക്ക് ലെവൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും സമ്മർദമുണ്ടായിരുന്നു എന്നാണ് വിപിൻ യാദവ് പറയുന്നത്.അതേസമയം, വിപിന്റെ ആരോപണം ജില്ല മജിസ്‌ട്രേറ്റ് നിഷേധിച്ചിട്ടുണ്ട്. രാജ്യത്തെ മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമായി ഉത്തർപ്രദേശിൽ ബിഎൽഒമാർക്കെതിരെ കേസ് എടുക്കുന്നുണ്ട്. സംഭവത്തിൽ കുടുംബത്തിൽ നിന്നും വലിയ പ്രതിഷേധമാണ് ഉയരുന്നത്. കുറച്ച് ദിവസമായി എസ്‌ഐആറിന്റെ പിന്നാലെയാണ് വിപിനെന്നും കുടുംബം പറയുന്നു.

Related Tags :
Similar Posts