< Back
India
ഡൽഹി വിമാനത്താവളത്തിനും വിവിധ സ്‌കൂളുകൾക്കും ബോംബ് ഭീഷണി
India

ഡൽഹി വിമാനത്താവളത്തിനും വിവിധ സ്‌കൂളുകൾക്കും ബോംബ് ഭീഷണി

Web Desk
|
28 Sept 2025 5:22 PM IST

ഇന്ദിരാഗാന്ധി എയർപോർട്ട്‌, ദ്വാരകയിലെ സിആർപിഎഫ് പബ്ലിക് സ്‌കൂൾ, ഖുത്തബ് മിനാറിനടുത്തുള്ള സർവോദയ വിദ്യാലയ തുടങ്ങിയ സ്‌കൂളുകൾക്ക് നേരെയാണ് ഭീഷണി

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിനും വിവിധ സ്‌കൂളുകൾക്കും ബോംബ് ഭീഷണി. ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശമയച്ചത്. സംഭവത്തിൽ പൊലീസ് പരിശോധന ആരംഭിച്ചു.

ഇന്ദിരാഗാന്ധി എയർപോർട്ട്‌, ദ്വാരകയിലെ സിആർപിഎഫ് പബ്ലിക് സ്‌കൂൾ, ഖുത്തബ് മിനാറിനടുത്തുള്ള സർവോദയ വിദ്യാലയ തുടങ്ങിയ സ്‌കൂളുകൾക്ക് നേരെയാണ് ഭീഷണി സന്ദേശമയച്ചിട്ടുള്ളത്. വ്യാജ സന്ദേശമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ശനിയാഴ്ചയും വിവിധ സ്‌കൂളുകൾക്ക് നേരെ ഇത്തരത്തിൽ വ്യാജ ബോംബ് ഭീഷണി ഉണ്ടായിരുന്നു. പരിഭ്രാന്തി സൃഷ്ടിക്കാനുള്ള ശ്രമമാണോ എന്നതിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

Similar Posts