< Back
India

India
മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന കങ്കണയുടെ ഹരജി ബോംബെ ഹൈക്കോടതി റദ്ദാക്കി
|9 Sept 2021 12:00 PM IST
സെപ്തംബര്‍ ഒന്നിന് ഹരജി ഫയലില്‍ സ്വീകരിച്ച കോടതി മാനനഷ്ടക്കേസ് റദ്ദാക്കാന്‍ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു
കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ നല്‍കിയ മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന നടി കങ്കണ റണൗട്ടിന്റെ ഹരജി ബോംബെ ഹൈക്കോടതി റദ്ദാക്കി. സെപ്തംബര്‍ ഒന്നിന് ഹരജി ഫയലില്‍ സ്വീകരിച്ച കോടതി മാനനഷ്ടക്കേസ് റദ്ദാക്കാന്‍ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു.
ഒരു ചാനല്‍ ചര്‍ച്ചയില്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ജാവേദ് അക്തറിനെതിരെ കങ്കണ നടത്തിയ പ്രസ്താവനയാണ് മാനനഷ്ടക്കേസിന് ആസ്പദം.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ പൊലീസ് നിഷ്പക്ഷമായല്ല അന്വേഷണം നടത്തുന്നതെന്ന് കങ്കണയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ കങ്കണ റണൗത്തിന് തന്റെ നിരപരാധിത്വം പൊലീസിന് മുമ്പില്‍ തെളിയിക്കാന്‍ സാധിച്ചില്ലെന്നും അതിനാല്‍ മാനനഷ്ടക്കേസ് റദ്ദാക്കരുതെന്നും ജാവേദ് അക്തറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.