< Back
India
ശീതള പാനീയത്തിന്റെ ബോട്ടിൽ കടിച്ചു തുറക്കുന്നതിനിടെ അടപ്പ് തൊണ്ടയിൽ കുരുങ്ങി; പ്ലസ് വൺ വിദ്യാർഥി മരിച്ചു
India

ശീതള പാനീയത്തിന്റെ ബോട്ടിൽ കടിച്ചു തുറക്കുന്നതിനിടെ അടപ്പ് തൊണ്ടയിൽ കുരുങ്ങി; പ്ലസ് വൺ വിദ്യാർഥി മരിച്ചു

Web Desk
|
21 May 2022 8:07 PM IST

പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു

അംബാല: ശീതള പാനീയത്തിന്റെ കുപ്പി കടിച്ചു തുറക്കുന്നതിനിടെ അടപ്പ് തൊണ്ടയിൽ കുരുങ്ങി പതിനഞ്ചുകാരൻ മരിച്ചു. ഹരിയാനയിലെ അംബാലയിലാണ് സംഭവം. പ്ലസ് വൺ വിദ്യാർഥിയായ യഷ് ആണ് മരിച്ചത്.

ശീതള പാനീയത്തിന്റെ ബോട്ടിൽ സഹോദരിക്കു തുറക്കാൻ കഴിയാതിരുന്നതിനെത്തുടർന്ന് യഷ് കടിച്ചു തുറക്കാൻ ശ്രമിക്കുകയായിരുന്നു. അകത്തേക്കു തെറിച്ച അടപ്പ് തൊണ്ടയിൽ കുരുങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

അടപ്പ് എടുത്തുമാറ്റാൻ കുടുംബാംഗങ്ങൾ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് യഷിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.

Related Tags :
Similar Posts