< Back
India
ഇതാണ് സൗഹൃദം, ഇതാണ് ചങ്ക്‍;   100  സബ്‌ക്രൈബേഴ്‌സ് തികഞ്ഞ കുട്ടി യൂട്യൂബർക്ക് കൂട്ടുകാരന്‍റെ വക കിടിലൻ പ്ലേ ബട്ടണ്‍
India

ഇതാണ് സൗഹൃദം, ഇതാണ് ചങ്ക്‍; 100 സബ്‌ക്രൈബേഴ്‌സ് തികഞ്ഞ കുട്ടി യൂട്യൂബർക്ക് കൂട്ടുകാരന്‍റെ വക കിടിലൻ 'പ്ലേ ബട്ടണ്‍'

Web Desk
|
16 Aug 2022 1:29 PM IST

മരം കൊണ്ട് നിർമിച്ച കൗതുകമുണർത്തുന്ന സമ്മാനത്തിനു പിന്നിലാരെന്ന തിരച്ചിൽ ചെന്നെത്തിയതാകട്ടെ അവന്‍റെ കൊച്ചുകൂട്ടുകാരനിലേക്കും

ഡല്‍ഹി: പ്രായഭേദമന്യേ എല്ലാവരുടേയും ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുകയാണ് യൂട്യൂബ്. യൂട്യൂബ് ഇന്ന് വെറുമൊരു വിനോദത്തിനുള്ള ഇടം മാത്രമല്ല. മികച്ച വരുമാനം തരുന്ന പ്ലാറ്റ്‌ഫോം കൂടിയാണ്. മുതിർന്നവരെ പോലെ തന്നെ നിരവധി കുട്ടികൾക്കും ഇന്ന് സ്വന്തമായി യൂട്യൂബ് ചാനലുകളുണ്ട്. സബ്‌ക്രൈബേഴ്‌സ് ഒരു നിശ്ചിത എണ്ണത്തിലെത്തിയാൽ യൂട്യൂബ് തന്നെ പ്ലേബട്ടനുകൾ നൽകാറുണ്ട്. ഇത്തരത്തിൽ നൂറ് സബ്‌ക്രൈബേഴ്‌സിനെ കിട്ടിയ കുട്ടി യൂട്യൂബറെ തേടി ഒരു കിടിലൻ പ്ലേ ബട്ടണ്‍ എത്തി. മരം കൊണ്ട് നിർമിച്ച കൗതുകമുണർത്തുന്ന സമ്മാനത്തിനു പിന്നിലാരെന്ന തിരച്ചിൽ ചെന്നെത്തിയതാകട്ടെ അവന്‍റെ കൊച്ചുകൂട്ടുകാരനിലേക്കും.

സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ് രസകരമായ പ്ലേ ബട്ടന്‍റെ ചിത്രങ്ങളും വിശേഷങ്ങളും. മാറ്റ് കോവൽ എന്ന കണ്ടന്‍റ് ക്രിയേറ്ററാണ് തന്‍റെ മകൻ നൂറ് സബ്സ്‌ക്രൈബേഴ്സിനെ നേടിയതും പിന്നാലെ 'പ്ലേ ബട്ടൺ' കിട്ടിയതുമടക്കമുള്ള വിശേഷങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചത്. ' എന്‍റെ മകൻ നൂറ് സബ്സ്‌ക്രൈബർമാരെ സ്വന്തമാക്കി. അവന്‍റെ സുഹൃത്ത് മരത്തടിയിൽ തീർത്ത ഈ പ്ലേ ബട്ടൺ സമ്മാനിച്ചു' എന്ന അടിക്കുറിപ്പോടെയാണ് കോവൽ ചിത്രം പങ്കുവെച്ചത്. നിമിഷ നേരം കൊണ്ട് ട്വീറ്റ് വൈറലായി.

സുഹൃത്തിന്‍റെ പ്രവൃത്തിയെ അഭിനന്ദിച്ചുകൊണ്ട് ധാരാളം പേർ രംഗത്തെത്തി. ഡയമണ്ട് പ്ലേ ബട്ടണിനേക്കാൾ വിലപിടിപ്പുള്ള സമ്മാനമാണിതെന്നാണ് ഒരു ട്വിറ്റർ ഉപയോക്താവ് അഭിപ്രായപ്പെട്ടത്. 'നൂറ് സബ്സബ്സ്‌ക്രൈബേഴ്സിനെ നേടിയതിനു താങ്കളുടെ മകന് അഭിനന്ദനങ്ങൾ! നിങ്ങളുടെ മകന് ജീവിതത്തിൽ ഒരു യഥാർത്ഥ സുഹൃത്തുണ്ട്' മറ്റൊരാൾ ട്വീറ്റ് ചെയ്തു. ഞായറാഴ്ച പോസ്റ്റ് ചെയ്ത ട്വീറ്റിന് 60,000 ത്തിലധികം ലൈക്കുകളാണ് ലഭിച്ചത്. ഒരുലക്ഷം സബ്സ്‌ക്രൈബേഴ്സായാൽ സിൽവർ ക്രിയേറ്റർ അവാർഡു ഒരു മില്ല്യണായാൽ ഗോൾഡനും 10 മില്ല്യണായാൽ ഡയമണ്ടും ക്രിയേറ്റർ അവാർഡുകളുമാണ് യൂട്യൂബ് നൽകുന്നത്.


Similar Posts