< Back
India
വിവാഹച്ചടങ്ങിനിടെ വരന്റെ വിഗ്ഗ് ഊരിപ്പോയി; വിവാഹം വേണ്ടെന്ന് വധു
India

വിവാഹച്ചടങ്ങിനിടെ വരന്റെ വിഗ്ഗ് ഊരിപ്പോയി; വിവാഹം വേണ്ടെന്ന് വധു

Web Desk
|
23 May 2022 8:22 PM IST

കഷണ്ടിയുള്ള കാര്യം വധുവിനോട് വീട്ടുകാരോടും വരൻ മറച്ചുവെച്ചതായിരുന്നു. വിഗ്ഗ് താഴെ വീണപ്പോഴാണ് കഷണ്ടിയുള്ള കാര്യം ഇവർ അറിഞ്ഞത്.

ഉന്നാവോ (യു.പി): വിവാഹച്ചടങ്ങിനിടെ വരന്റെ വിഗ്ഗ് ഊരിപ്പോയതിനെ തുടർന്ന് വധു വിവാഹത്തിൽനിന്ന് പിൻമാറി. ചടങ്ങിനിടെ വരൻ അബദ്ധത്തിൽ വീണപ്പോൾ വിഗ്ഗും ഊരിപ്പോകുകയായിരുന്നു. വരന് കഷണ്ടിയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ വധു വിവാഹത്തിൽനിന്ന് പിൻമാറുകയായിരുന്നു.

ഉത്തർപ്രദേശിലെ ഉന്നാവോയിലാണ് സംഭവം. കഷണ്ടിയുള്ള കാര്യം വധുവിനോട് വീട്ടുകാരോടും വരൻ മറച്ചുവെച്ചതായിരുന്നു. വിഗ്ഗ് താഴെ വീണപ്പോഴാണ് കഷണ്ടിയുള്ള കാര്യം ഇവർ അറിഞ്ഞത്.

വധുവിനെയും വീട്ടുകാരെയും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വധു നിലപാട് മാറ്റാൻ തയ്യാറായില്ല. തുടർന്ന് പഞ്ചായത്ത് യോഗം വിളിച്ച് വരന്റെ വീട്ടുകാരിൽനിന്ന് കല്യാണച്ചെലവ് ഈടാക്കിയാണ് പ്രശ്‌നം അവസാനിപ്പിച്ചത്.

Related Tags :
Similar Posts