< Back
India

India
ബീഹാറിൽ 13 കോടി രൂപ ചെലവിൽ നിർമിച്ച പാലം തകർന്നു വീണു- വീഡിയോ
|19 Dec 2022 5:56 PM IST
പാലത്തിന് വിള്ളലുകൾ ഉണ്ടായതായി എ.എൻ.ഐ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു
പട്ട്‌ന: ബിഹാറിൽ 13 കോടി രൂപാ ചെലവിൽ നിർമ്മിച്ച പാലം ഉദ്ഘാടനത്തിന് മുന്നേ തകർന്നു വീണു. ബെഗുസരായ് ജില്ലയിലെ ബുർഹി ഗന്ദക് നദിക്ക് കുറുകെയുള്ള പാലമാണ് തകർന്നു വീണത്. സംഭവത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
പാലത്തിൽ നേരത്തെ വിള്ളലുകൾ ഉണ്ടായിരുന്നതായാണ് നാട്ടുകാർ പറയുന്നത്. പാലത്തിന്റെ നിർമ്മാണ ചുമതല സംസ്ഥാന സർക്കാരിന്റെ റോഡ് നിർമ്മാണ വകുപ്പിന് കീഴിൽ ബെഗുസരായിലെ മാ ഭഗവതി കൺസ്ട്രക്ഷൻ എന്ന കമ്പനിക്കാണ്. പാലത്തിന് വിള്ളലുകൾ ഉണ്ടായതായി വാർത്താ ഏജൻസിയായ എ.എൻ.ഐ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം പാലം തകർന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.