< Back
India
ബ്രിട്ടീഷ് പൗരന്മാർക്ക് ഏർപ്പെടുത്തിയ ക്വാറന്‍റൈന്‍ കേന്ദ്രം പിൻവലിച്ചു
India

ബ്രിട്ടീഷ് പൗരന്മാർക്ക് ഏർപ്പെടുത്തിയ ക്വാറന്‍റൈന്‍ കേന്ദ്രം പിൻവലിച്ചു

Web Desk
|
13 Oct 2021 4:31 PM IST

ഇന്ത്യക്കാര്‍ക്കേര്‍പ്പെടുത്തിയ നിയന്ത്രണം ബ്രിട്ടണ്‍ പിൻവലിച്ചതിന് പിന്നാലെയാണ് നടപടി

ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരന്മാർക്ക് ഏർപ്പെടുത്തിയ ക്വാറന്‍റൈന്‍ കേന്ദ്രം പിൻവലിച്ചു. ഒക്ടോബർ ഒന്നിന് പ്രഖ്യാപിച്ച നിയന്ത്രണങ്ങളാണ് പിൻവലിച്ചത്. നേരത്തെ ഇന്ത്യയില്‍ നിന്ന് രണ്ട് വാക്സിനും സ്വീകരിച്ചുവരുന്നവര്‍ക്ക് 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്‍റൈന്‍ ബ്രിട്ടന്‍ നിര്‍ദേശിച്ചിരുന്നു.

ഒക്ടോബര്‍ 4 മുതല്‍ചില രാജ്യങ്ങളില്‍ നിന്നുള്ള അംഗീകൃത ആരോഗ്യ ഏജന്‍സികളില്‍ നിന്ന് രണ്ട് വാകിസിനും സ്വീകരിച്ചവരെ പൂര്‍ണ്ണമായും വാക്സിന്‍ സ്വീകരിച്ചവരായി പരിഗണിക്കുമെന്ന് ബ്രിട്ടന്‍ പറഞ്ഞു. ഈ രാജ്യങ്ങളുടെ ലിസ്റ്റില്‍ നിന്ന് ഇന്ത്യയെ ബ്രിട്ടന്‍ ഒഴിവാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൌരന്മാര്‍ക്ക് പത്ത് ദിവസത്തെ നിര്‍ബന്ധിത ക്വാറന്‍റൈന്‍ കേന്ദ്രം ഏര്‍പ്പെടുത്തിയത്. ഈ വിഷയത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നരേന്ദ്ര മോദിയുമായി ചർച്ച നടത്തിയിരുന്നു.ഇതിനെത്തുടര്‍ന്ന് ഇന്ത്യക്കാര്‍ക്കേര്‍പ്പെടുത്തിയ നിയന്ത്രണം ബ്രിട്ടണ്‍ പിൻവലിച്ചതിന് പിന്നാലെയാണ് ബ്രിട്ടീഷ് പൗരന്മാർക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇന്ത്യയും പിന്‍വലിച്ചത്.

Similar Posts