< Back
India
തെരഞ്ഞെടുപ്പ് ഗാന്ധിമാർ; വഖഫ് ഭേദഗതി ബില്ലിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ ബിആർഎസ്
India

'തെരഞ്ഞെടുപ്പ് ഗാന്ധിമാർ'; വഖഫ് ഭേദഗതി ബില്ലിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ ബിആർഎസ്

Web Desk
|
5 April 2025 2:21 PM IST

ലക്ഷക്കണക്കിന് പേരെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ഇരുവർക്കും മൗനം പാലിച്ചെന്ന് കെ കവിത

ന്യൂ ഡൽഹി: വഖഫ് ഭേദഗതി ബില്ലിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ ഭാരത് രാഷ്ട്ര സമിതി. ലക്ഷക്കണക്കിന് പേരെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ഇരുവർക്കും മൗനമാണ്. ബിൽ അവതരണ സമയത്ത് സഭയിൽ നിന്ന് മാറി നിന്നത് ഇത് വ്യക്തമാക്കുന്നു. ഇരുവരും തെരഞ്ഞെടുപ്പ് ഗാന്ധിമാരാണെന്നും ബിആർഎസ് നേതാവ് കെ. കവിത എക്സിൽ വിമർശിച്ചു.

ലോക്സഭയിലെ വഖഫ് ഭേദഗതി ബിൽ ചർച്ചയിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കാത്തത് രൂക്ഷമായ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. ലോക്സഭയിൽ ഉണ്ടായിട്ടും പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ ഗാന്ധി ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചില്ല. പ്രിയങ്ക ഗാന്ധി ലോക്സഭയില്‍ എത്തിയതുമില്ല.

എക്‌സിലൂടെ മാത്രമാണ് രാഹുൽ ഗാന്ധി ബില്ലിനെതിരെ സംസാരിച്ചത്. കോൺഗ്രസ് വിപ്പുണ്ടായിട്ടും പ്രിയങ്ക എത്താത്തതും ചർച്ചയായിരുന്നു. പ്രിയങ്ക ഗാന്ധി വിപ്പ് ലംഘിച്ച് പാർലമെന്റിൽ എത്താത്തത് കളങ്കമായെന്ന് സമസ്ത മുഖപത്രമായ സുപ്രധാന വിമർശിച്ചിരുന്നു.

Similar Posts