< Back
India
BRS leader K Kavitha
India

ഡൽഹി മദ്യനയ അഴിമതിക്കേസ്: കെ.കവിതയുടെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി

Web Desk
|
8 April 2024 11:25 AM IST

കവിതയെ കഴിഞ്ഞ മാര്‍ച്ച് 15നാണ് ഹൈദരാബാദിലെ വസതിയില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തത്.

ന്യൂഡല്‍ഹി: ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്ത ബി.ആർ.എസ് നേതാവ് കെ.കവിതയുടെ ഇടക്കാല ജാമ്യ ഹർജി കോടതി തള്ളി. ഡൽഹി റൗസ് അവന്യൂ കോടതിയാണ് അപേക്ഷ തള്ളിയത്.

ഡല്‍ഹി മദ്യനയത്തിന്‍റെ പ്രയോജനം ലഭിക്കാന്‍ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളുമായും ആംആദ്‍മി പാർട്ടി (എഎപി) നേതാവ് മനീഷ് സിസോദിയയുമായും കവിത ഗൂ‍ഢാലോചന നടത്തിയെന്നും പകരമായി നേതാക്കൾക്കു 100 കോടി കൈമാറിയെന്നും ഇ.ഡി വെളിപ്പെടുത്തിയിരുന്നു.

തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ മകളും, തെലങ്കാന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവും കൂടിയായ കവിതയെ കഴിഞ്ഞ മാര്‍ച്ച് 15നാണ് ഹൈദരാബാദിലെ വസതിയില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തത്. ഇതിന് ശേഷം ഡല്‍ഹിയിലെ റോസ് അവന്യൂ കോടതി ഇവരെ ഏഴുദിവസത്തെ ഇ.ഡി കസ്റ്റഡിയില്‍ വിടുകയായിരുന്നു.

മാര്‍ച്ച് 23ന് കസ്റ്റഡി കാലാവധി മൂന്ന് ദിവസത്തേക്ക് കൂടി നീട്ടിനല്‍കി. പിന്നീട് ഏപ്രില്‍ ഒമ്പത് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു കോടതി.

Similar Posts