< Back
India

India
പഞ്ചാബിൽ അരുംകൊല; കബഡി താരത്തെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിമുറിച്ചു
|23 Sept 2023 7:20 AM IST
ഹർദീപ് സിങ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
ചണ്ഡീഗഡ്: പഞ്ചാബിൽ കബഡി താരത്തെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിമുറിച്ചു. ഹർദീപ് സിങ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
മൃതദേഹഭാഗങ്ങൾ കബഡി താരത്തിന്റെ കപൂർത്തലയിലെ വീടിന് മുന്നിൽ ഉപേക്ഷിക്കുകയായിരുന്നു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. മൃതദേഹഭാഗങ്ങൾ ഉപേക്ഷിച്ചതോടെയാണ് മൂന്നു ദിവസം മുമ്പ് നടന്ന കൊലപാതക വിവരം പുറത്തുവന്നത്.