< Back
India
pakistan launch pad
India

പാക് സൈനിക പോസ്റ്റുകളും ലോഞ്ച്പാഡും ഇന്ത്യന്‍ സേന തകര്‍ത്തതായി റിപ്പോര്‍ട്ട്

Web Desk
|
10 May 2025 10:32 AM IST

പ്രത്യാക്രമണത്തിൻ്റെ വീഡിയോ ദൃശ്യങ്ങളും ഏജൻസികൾ പുറത്തുവിട്ടു

ഡൽഹി: തീവ്രവാദ ലോഞ്ച് പാഡുകൾ തകർത്താണ് ഇന്ത്യൻ സൈന്യം പാകിസ്താന് മറുപടി നൽകിയത്. വടക്കൻ പഞ്ചാബിൽ ,പാകിസ്താന് കടുത്ത നാശനഷ്ടമാണ് വരുത്തിയത്. പാകിസ്താനിലെ 8 വ്യോമതാവളങ്ങളെ ഇന്ത്യ ആക്രമിച്ചു.

നിയന്ത്രണ രേഖയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന തീവ്രവാദ ലോഞ്ച് പാഡുകൾ തകർത്തതായി എക്സ് അക്കൗണ്ട് വഴിയാണ് സൈന്യം സ്ഥിരീകരിച്ചത്. ലൂണി,സിയാൽ കോട്ട്,എന്നിവിടങ്ങളിൽ സമാനതയില്ലാത്ത ആക്രമണമാണ് നടത്തിയത്.

ഇന്ത്യൻ സിവിലിയന്മാർക്കും സുരക്ഷാ സേനയ്ക്കുമെതിരെ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള കേന്ദ്രങ്ങളായിരുന്നു ഇതെല്ലാം . മിന്നൽവേഗത്തിലെ സൈന്യത്തിൻ്റെ നീക്കത്തിലാണ് പാകിസ്താനിലെ ഇന്ത്യാവിരുദ്ധകേന്ദ്രങ്ങൾ തുടച്ചുനീക്കിയത്.

പാകിസ്താന്‍റെ എട്ട് എയർ ബേസുകളിൽ ആക്രമണം നടത്തി. സൈനിക ആസ്ഥാനമായ റാവൽപിണ്ടിയ്ക്ക് അടുത്ത നൂർഖാൻ ,തന്ത്രപ്രധാന ഇടംകൂടിയാണ്. ഇന്ത്യയിലെ ജനവാസകേന്ദ്രങ്ങളിലേക്ക് അയച്ച ഡ്രോണുകൾക്ക് മറുപടിയായി ലാഹോർ,പെഷവാർ,റാവൽപിണ്ടി,സിയാൽകോട്ട് എന്നീനഗരങ്ങളിൽ ഡ്രോണുകൾ വർഷിച്ച് പാകിസ്താന് ഉറക്കമില്ലാത്ത രാത്രിയാണ് സമ്മാനിച്ചത്. ഇന്ത്യക്കെതിരേ നടത്തുന്ന ആക്രമണത്തിന് അതേ നാണയത്തിൽ,അതും മൂന്നുമടങ്ങ് ശക്തിയോടെ തിരിച്ചടിക്കുക എന്ന രീതിയാണ് ഇന്ത്യ അവലംബിക്കുന്നത്.

Similar Posts