< Back
India
pak firing jammu

പ്രതീകാത്മക ചിത്രം

India

ജമ്മു അതിര്‍ത്തിയില്‍ പാക് പ്രകോപനം; ഒരു ബിഎസ്എഫ് ജവാനും നാട്ടുകാര്‍ക്കും പരിക്ക്

Web Desk
|
27 Oct 2023 12:44 PM IST

ശക്തമായ തിരിച്ചടി നൽകിയതായി ബിഎസ്എഫ് വ്യക്തമാക്കി

ശ്രീനഗര്‍: ജമ്മു അതിർത്തിയിൽ പാകിസ്താൻ പ്രകോപനം . ഇന്ത്യൻ സൈനിക പോസ്റ്റുകൾ ലക്ഷ്യമിട്ട് പാക് സൈന്യം വെടിയുതിർത്തു. പാക് വെടിവെപ്പിൽ ഒരു ബിഎസ്എഫ് ജവാനും നാട്ടുകാര്‍ക്കും പരിക്കേറ്റു. ശക്തമായ തിരിച്ചടി നൽകിയതായി ബിഎസ്എഫ് വ്യക്തമാക്കി.

ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമാണ് ജമ്മു ജില്ലയിലെ ആര്‍.എസ്.പുര,അര്‍ണിയ സെക്ടറില്‍ പാകിസ്താന്‍ സൈന്യം വെടിവയ്പ്പ് നടത്തിയത്. ആദ്യം ബി.എസ്.എഫ് പോസ്റ്റുകളും പിന്നീട് ജനവാസമേഖലകള്‍ക്കും നേരെ പാകിസ്താന്‍ സൈന്യം വെടിയുതിർത്തു.പാകിസ്താൻ, ഷെല്ലുകള്‍ പ്രയോഗിച്ചെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഏതാനും വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റി. പാക് വെടിവെപ്പിൽ ഒരു ബി.എസ്.എഫ് ജവാനും നിരവധി നാട്ടുകാർക്കും പരിക്കേറ്റു.

ഏറെക്കാലത്തിന് ശേഷമാണ് ഇത്തരം ഒരു ആക്രമണമുണ്ടാകുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. പാക് പ്രകോപനത്തിന് ശക്തമായ തിരിച്ചടി നല്‍കിയതായി ബിഎസ്എഫ് അറിയിച്ചു . ഈ മാസം ഇത് രണ്ടാംതവണയാണ് പാകിസ്താന്‍ വെടിനിർത്തൽ കരാർ ലംഘിക്കുന്നത്. ഒക്ടോബർ 17ന് അർണിയ സെക്ടറിലുണ്ടായ വെടിവെപ്പിൽ രണ്ട് ബിഎസ്എഫ് ജവാൻമാർക്ക്‌ പരിക്കേറ്റിരുന്നു.

Related Tags :
Similar Posts