< Back
India

India
മണിപ്പൂരിൽ സൈന്യത്തിന് നേരെ വീണ്ടും വെടിവെപ്പ്. ; ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ടു
|6 Jun 2023 1:11 PM IST
അസം റൈഫിൾസിലെ രണ്ട് ജവാന്മാർക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്
ഇംഫാല്‍: മണിപ്പൂരിൽ തിങ്കളാഴ്ച രാത്രിയിൽ സൈന്യത്തിന് നേരെ വീണ്ടും വെടിവെപ്പ്. ബിഎസ്എഫ് ജവാൻ രഞ്ജിത് യാദവ് ആക്രമണത്തിൽ കൊല്ലപ്പെട്ടു. അസം റൈഫിൾസിലെ രണ്ട് ജവാന്മാർക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. സുഗ്നു മേഖലയിലാണ് ഇന്നലെ രാത്രി സംഘർഷം ഉണ്ടായത്.
മേഖലയിൽ അധിക സൈന്യത്തെ വിന്യസിച്ചിട്ടുണ്ട് എന്നും അക്രമികൾക്കായി തെരച്ചിൽ ഊർജിതമാക്കിയതായും സൈനിക വൃത്തങ്ങൾ അറിയിച്ചു. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മണിപ്പൂരിലെ ഇൻ്റർ നെറ്റ് മൊബൈൽഫോൺ സേവനങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം അഞ്ചു ദിവസത്തേക്ക് കൂടി നീട്ടി.