
പാകിസ്താൻ പിടികൂടിയ ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു
|ഏപ്രിൽ 23 നാണ് പൂർണം കുമാർ പാക് സൈന്യത്തിന്‍റെ പിടിയിലാകുന്നത്
ശ്രീനഗര്‍: കഴിഞ്ഞ മാസം പാകിസ്താൻ പിടിയിലായ ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു. അമൃത്സറിലെ അട്ടാരിയിലെ ജോയിന്‍റ് ചെക്ക് പോസ്റ്റ് വഴി രാവിലെ 10.30 ഓടെയാണ് ജവാൻ പൂർണം കുമാർ ഷായെ കൈമാറിയതെന്ന് ബിഎസ്എഫ് അറിയിച്ചു. ഏപ്രിൽ 23 നാണ് പൂർണം കുമാർ പാക് സൈന്യത്തിന്‍റെ പിടിയിലാകുന്നത്.
ഫിറോസ്പൂർ സെക്ടറിൽ അബദ്ധത്തിൽ നിയന്ത്രണരേഖ കടക്കുകയായിരുന്നു. പഹൽഗാം ആക്രമണത്തിന് പിന്നാലെയായിരുന്നു സംഭവം.
അതേസമയം ഇന്ത്യ-പാക് വെടിനിർത്തൽ ധാരണ ചർച്ചചെയ്യാൻ സുരക്ഷാ ചുമതലയുള്ള കേന്ദ്രമന്ത്രിമാരുടെ യോഗം ഇന്ന് ചേരും. വെടിനിർത്തലിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ ഇല്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കുകയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം.
അതേസമയം TRF നെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ലഷ്കർ ത്വൈബ- ടി ആർ എഫ് ബന്ധം വ്യക്തമാക്കുന്ന തെളിവുകൾ ഇന്ത്യയ്ക്ക് ലഭിച്ചന്നും ഉടൻ ഐക്യരാഷ്ട്രസഭയ്ക്ക് വിവരങ്ങൾ കൈമാറും എന്നും ഇന്ത്യ വ്യക്തമാക്കുകയാണ്. ഇന്ത്യ-പാക് വെടിനിർത്തലിന് ട്രംപിന്‍റെ അവകാശവാദങ്ങളെയും വിദേശകാര്യമന്ത്രാലയം തള്ളി.