< Back
India

പ്രതീകാത്മക ചിത്രം
India
കശ്മീരിൽ ബസ് അപകടം: 9 മരണം
|30 May 2024 4:10 PM IST
തീർത്ഥാടകരുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്
ശ്രീനഗർ: കശ്മീരിലെ രജൗരിയിൽ ബസ് അപകടത്തിൽ ഒൻപത് പേർ മരിച്ചു. തീർത്ഥാടകരുമായി പോയ ബസ് റോഡിൽ നിന്ന് തെന്നി കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ബസ് 50 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ 40 പേർക്ക് പരിക്കേറ്റു.
ശിവ് ഖോരി പ്രദേശത്തേക്ക് തീർത്ഥാടകരുമായി പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടതെന്നും രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയാണെന്നും ധികൃതർ പറഞ്ഞു.