< Back
India

India
രാജസ്ഥാനിൽ ബസ്സും ട്രക്കും കൂട്ടിയിടിച്ച് അപകടം; 11 മരണം
|20 Oct 2024 8:27 AM IST
മരിച്ചവരിൽ എട്ട് പേർ കുട്ടികളാണ്
ജയ്പൂർ: രാജസ്ഥാനിൽ ബസ്സും ട്രക്കും കൂട്ടിയിടിച്ച് അപകടം. രാജസ്ഥാനിലെ സുനിപൂർ ഗ്രാമത്തിലുണ്ടായ അപകടത്തിൽ 11 പേർ മരിച്ചു. ഇതിൽ എട്ട് പേർ കുട്ടികളാണ്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേർ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമായി തുടരുന്നു.
അപകടത്തിന്‍റെ കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.