< Back
India
ബം​ഗളൂരു-ഹൈദരാബാദ് ദേശീയപാതയിൽ ബസിന് തീപിടിച്ചു; 25ലധികം പേർ മരിച്ചതായി റിപ്പോർട്ട്

Photo| Special Arrangement

India

ബം​ഗളൂരു-ഹൈദരാബാദ് ദേശീയപാതയിൽ ബസിന് തീപിടിച്ചു; 25ലധികം പേർ മരിച്ചതായി റിപ്പോർട്ട്

Web Desk
|
24 Oct 2025 7:18 AM IST

ബസ് പൂർണമായി കത്തിയമർന്നു

ഹൈദരാബാദ്: ബം​ഗളൂരു-ഹൈദരാബാദ് ദേശീയപാതയിൽ ബസിന് തീപിടിച്ച് വന്‍ ദുരന്തം. കുര്‍ണൂല്‍ പട്ടണത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ഉള്ളിന്ദകൊണ്ട ക്രോസിന് സമീപം പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അപകടത്തിൽ 25ലധികം പേർ മരിച്ചതായി റിപ്പോർട്ട്.

ബെംഗളൂരു-ഹൈദരാബാദ് ഭാഗത്തേക്ക് പോയ കാവേരി ട്രാവല്‍സ് ബസിനാണ് തീപിടിച്ചത്. അപകടസമയത്ത് ബസില്‍ 40ഓളം യാത്രക്കാരുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 12ഓളം യാത്രക്കാരെ രക്ഷപ്പെടുത്തി. തീ പടര്‍ന്നതോടെ ചില യാത്രക്കാര്‍ ജനാലകള്‍ തകര്‍ത്ത് രക്ഷപ്പെടുകയായിരുന്നു. ബസ് പൂർണമായി കത്തിയമർന്നു

പുലർച്ചെ 3.30നായിരുന്നു അപകടം. ബസ് ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തിയപ്പോഴേക്കും ബസ് പൂര്‍ണ്ണമായും കത്തിനശിച്ചു. പരിക്കേറ്റവരെ കുര്‍ണൂല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Similar Posts