< Back
India
tomato free

ചെന്നൈയിലെ ചായക്കടയില്‍ ചായ കുടിക്കാനെത്തിയ സ്ത്രീകള്‍

India

ഒരു ചായ കുടിച്ചാല്‍ ഒരു കിലോ തക്കാളി സൗജന്യം; ചായക്കടയില്‍ തിക്കിത്തിരക്കി ആള്‍ക്കൂട്ടം

Web Desk
|
4 Aug 2023 12:09 PM IST

തക്കാളി 12 രൂപക്ക് വില്‍ക്കുന്നതല്ല, 12 രൂപയുടെ ചായ കുടിച്ചാല്‍ ഒരു കിലോ തക്കാളി സൗജന്യമായി കിട്ടുന്നതാണ്

ചെന്നൈ: വില 200 രൂപയില്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ വെറും 12 രൂപക്ക് ഒരു കിലോ തക്കാളി കിട്ടിയാല്‍ ആളുകള്‍ ചുമ്മാതിരിക്കുമോ? കിട്ടുന്നിടത്തേക്ക് ഓടുമല്ലേ?. തക്കാളി 12 രൂപക്ക് വില്‍ക്കുന്നതല്ല, 12 രൂപയുടെ ചായ കുടിച്ചാല്‍ ഒരു കിലോ തക്കാളി സൗജന്യമായി കിട്ടുന്നതാണ്. ചെന്നൈയിലാണ് സംഭവം.

ചെന്നൈ കൊളത്തൂർ കന്‍പതി റാവു നഗറിലെ വീ ചായക്കടയിലാണ് ഈ വ്യത്യസ്തമായ ചായ വില്‍പന. ചായക്ക് വലിയ പ്രത്യേകതയൊന്നുമില്ല, എന്നാല്‍ തക്കാളി സൗജന്യമായി കിട്ടുന്നതാണ് ഈ ചായക്കടയെ താരമാക്കുന്നത്. വൈകിട്ട് നാലു മണിക്കാണ് ചായ വില്‍പന തുടങ്ങുന്നത്. പക്ഷെ ഒരു മണിക്കൂര്‍ മുന്‍പെ നൂറോളം പേര്‍ ടോക്കണും വാങ്ങി ക്യൂവിലുണ്ടാകും.300 പേര്‍ക്ക് ഒരു ഗ്ലാസ് ചായക്കൊപ്പം ഒരു കിലോ തക്കാളി ഫ്രീയായി കിട്ടും. ചായക്കടയുടെ ഉടമ ഡേവിഡ് മനോഹറിന്‍റെതാണ് ഈ ഓഫര്‍. അതോടെ ചായക്കടയില്‍ തിരക്കോടു തിരക്കായി. തിരക്ക് കൂടിയതോടെയാണ് ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തിയത്. തക്കാളി കിട്ടിയാല്‍ പലരും ചായ കുടിക്കാന്‍ പോലും മറക്കും. ദൂര സ്ഥലങ്ങളില്‍ നിന്നും കൂടി ആളുകളെത്തി തുടങ്ങിയതോടെ സെക്യൂരിറ്റി ജീവനക്കാരെയും നിയമിച്ചിരിക്കുകയാണ് ഡേവിഡ്.

ഈയിടെ മധ്യപ്രദേശിലും ഇത്തരത്തിലുള്ള ഓഫറുമായി മൊബൈല്‍ ഫോണ്‍ ഷോപ്പുടമ രംഗത്തെത്തിയിരുന്നു. ഷോപ്പില്‍ നിന്നും സ്മാര്‍ട് ഫോണ്‍ വാങ്ങിയാല്‍ 2 കിലോ തക്കാളിയായിരുന്നു സൗജന്യമായി നല്‍കിയത്.

Related Tags :
Similar Posts