< Back
India

India
2026 ഓടെ അസം കോണ്‍ഗ്രസില്‍ ഒറ്റ ഹിന്ദു നേതാവ് പോലുമുണ്ടാകില്ലെന്ന് അസം മുഖ്യമന്ത്രി
|31 March 2024 7:08 AM IST
വരും ദിവസങ്ങളില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു
ഗുവാഹത്തി: രാജ്യം ലോക്‌സഭാ തെരഞ്ഞെടുപ്പിന് അടുത്തെത്തി നില്‍ക്കെ കോണ്‍ഗ്രസിനെതിരെ കടന്നാക്രമിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. 2026 ഓടെ അസം കോണ്‍ഗ്രസില്‍ ഒറ്റ ഹിന്ദു നേതാവ് പോലുമുണ്ടാകില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
2026 ആകുമ്പാഴേക്കും അസം കോണ്‍ഗ്രസില്‍ ഒരു ഹിന്ദു പോലും ഉണ്ടാകില്ല. 2032 ആകുമ്പാഴേക്കും എല്ലാ മുസ്ലിംകളും കോണ്‍ഗ്രസ് പാര്‍ട്ടി വിടുമെന്നും അദ്ദേഹം പറഞ്ഞു. മഹാനഗറിലെ രാജീവ് ഭവനില്‍ ഒരു ബ്രാഞ്ച് തുടങ്ങുമെന്നും വരും ദിവസങ്ങളില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു.
ഗുവാഹത്തിയിലെ ബിജെപി ആസ്ഥാനം സന്ദര്‍ശിച്ച് മടങ്ങവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാദ പ്രസ്താവനകളില്‍ മുന്‍പന്തിയിലുള്ള നേതാവാണ് ഹിമന്ത ബിശ്വ ശര്‍മ. ഇതിനു മുന്‍പും പല വിവാദ പരാമര്‍ശങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്.