< Back
India

India
ഒഴിവുള്ള ആറ് രാജ്യസഭാ സീറ്റുകളിലേക്ക് ഒക്ടോബർ നാലിന് ഉപതെരഞ്ഞെടുപ്പ് നടക്കും
|9 Sept 2021 1:18 PM IST
ഒരംഗത്തിൻ്റെ മരണവും അഞ്ച് പേരുടെ രാജിയുമാണ് ഉപതെരഞ്ഞെടുപ്പ് നടത്താൻ കാരണം
ഒഴിവുള്ള ആറ് രാജ്യസഭാ സീറ്റുകളിലേക്ക് ഒക്ടോബർ നാലിന് വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ബീഹാർ നിയമസഭയിൽ ഒഴിവുള്ള ഒരു സീറ്റിലേക്കും അന്ന് തന്നെ വോട്ടെടുപ്പ് നടക്കും. അതേ ദിവസം വൈകീട്ട് ഫലപ്രഖ്യാപനവും നടത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
തമിഴ്നാട്ടിൽ നിന്ന് രണ്ട് സീറ്റുകളിലും അസം, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ഓരോ സീറ്റുകളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുക. ഒരംഗത്തിൻ്റെ മരണവും അഞ്ച് പേരുടെ രാജിയുമാണ് ഉപതെരഞ്ഞെടുപ്പ് നടത്താൻ കാരണം.
കൂടാതെ, പുതുച്ചേരിയിൽ നിന്നുള്ള രാജ്യസഭാംഗം എൻ ഗോപാലകൃഷ്ണൻ്റെ കാലാവധി അടുത്തമാസം ആറിന് അവസാനിക്കുന്നതിനാൽ ആ സീറ്റിലേക്കും അതേ ദിവസം തെരഞ്ഞെടുപ്പ് നടക്കും.