< Back
India
മലിനീകരണ നിയന്ത്രണത്തിൽ വൻ അപാകത;   റെയിൽവേയ്ക്ക് എതിരെ സി.എ.ജി
India

മലിനീകരണ നിയന്ത്രണത്തിൽ വൻ അപാകത; റെയിൽവേയ്ക്ക് എതിരെ സി.എ.ജി

Web Desk
|
11 Aug 2022 7:09 AM IST

ഹരിത ട്രൈബ്യൂണലിന്‍റെ നിബന്ധനകൾക്ക് വിരുദ്ധമാണ് റെയിൽവേ സ്റ്റേഷനുകളിലെ സാഹചര്യം

മലിനീകരണ നിയന്ത്രണത്തിൽ ഇന്ത്യൻ റെയിൽവേയ്ക്ക് എതിരെ രൂക്ഷവിമർശനവുമായി സി.എ.ജി. ഹരിത ട്രൈബ്യൂണലിന്‍റെ നിബന്ധനകൾക്ക് വിരുദ്ധമാണ് റെയിൽവേ സ്റ്റേഷനുകളിലെ സാഹചര്യം. പാർലമെന്‍റിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് സി.എ.ജിയുടെ കണ്ടെത്തലുകൾ.

രാജ്യത്തെ പ്രധാന സ്റ്റേഷനുകളിൽ ഭൂരിപക്ഷത്തിലും 24 ഇന ഹരിത ട്രൈബ്യൂണൽ നിർദേശങ്ങൾ പാലിക്കപ്പെട്ടിട്ടില്ലെന്ന് സിഎജി കണ്ടെത്തി. ട്രെയിനുകളിൽ നിന്ന് മാലിന്യങ്ങൾ ശേഖരിക്കുന്നത് നിർദേശിക്കപ്പെട്ട രീതിയിലല്ല. മലിനീകരണ നിയന്ത്രണത്തിനും പരിപാലനത്തിനും ഏകജാലക സംവിധാനം ഇല്ല. മലിനീകരണ നിയന്ത്രണ ഫണ്ട് വിതരണം നടക്കുന്നത് ക്യത്യമായ സംവിധാനങ്ങൾ വഴി അല്ല. എല്ലാ സോണുകളിലും എൻജിനീയറിങ് & ഹെൽത്ത് മനേജ്മെന്റ് ഡയറക്ടറേറ്റ് ഉണ്ടാക്കാൻ ഇതുവരെയും തയ്യാറായിട്ടില്ല. പ്ലാസ്റ്റിക് മാലിന്യം എത്രമാത്രം ഉത്പാദിപ്പിക്കപ്പെടുന്നു എന്നോ ശേഖരിക്കുന്നു എന്നോ പരിശോധിക്കുന്നില്ല.

റെയിൽവേ ഉത്പാദിപ്പിക്കുന്ന വ്യവസായ മാലിന്യങ്ങൾ പരിസ്ഥിതിയെ വലിയ അളവിൽ അപകടത്തിലാക്കുന്നു. അപകടകരമായ വ്യവസായ മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഗുരുതരമായ വീഴ്ചയാണ് ഉള്ളത്. മലിനജല പരിപാലന സംവിധാനങ്ങൾ അപര്യാപ്തമാണ്. 2017ലെ ഇന്ത്യൻ റെയിൽവേ വാട്ടർ പോളിസിയ്ക്ക് വിരുദ്ധമാണ് ഇപ്പോഴത്തെ സാഹചര്യം എന്നും സിഎജി റിപ്പോർട്ട് വ്യക്തമാക്കുന്നു.

Similar Posts