< Back
India
calf theft case accused arrested
India

ഇറച്ചിക്കടയില്‍ വില്‍ക്കാന്‍ പശുക്കിടാവിനെ മോഷ്ടിച്ച രണ്ട് പേര്‍ അറസ്റ്റില്‍

ശരത് ലാൽ തയ്യിൽ
|
20 Feb 2026 10:49 AM IST

പെര്‍ഡൂര്‍ ക്ഷേത്രത്തിന് മുന്നിലെ വയലില്‍ നിന്ന് കിടാവിനെ മോഷ്ടിച്ച് ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിക്കുകയായിരുന്നു

മംഗളൂരു: പെര്‍ഡൂര്‍ ഗ്രാമത്തില്‍ ഇറച്ചിക്കടയില്‍ വില്‍ക്കാന്‍ പശുക്കിടാവിനെ മോഷ്ടിച്ച രണ്ട് പേരെ ഹിരിയഡ്ക പൊലീസ് അറസ്റ്റ് ചെയ്തു. പെര്‍ഡൂര്‍ ഗ്രാമത്തിലെ പടിഗരയില്‍ മാതൃശ്രീ നിലയയില്‍ എം.എന്‍ രാഘവേന്ദ്ര (36), നീലശ്രീയില്‍ എന്‍. സുധീന്ദ്ര ഷെട്ടി (36) എന്നിവരാണ് അറസ്റ്റിലായത്. പെര്‍ഡൂര്‍ ക്ഷേത്രത്തിന് മുന്നിലെ വയലില്‍ നിന്ന് കിടാവിനെ മോഷ്ടിച്ച് ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിക്കുകയായിരുന്നു.

ബ്രഹ്‌മാവര്‍ സിഐ എ. ഗോപികൃഷ്ണയുടെ നേതൃത്വത്തിലുള്ള പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഓട്ടോറിക്ഷയും പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Similar Posts