< Back
India
ബെൻസുമായി റീൽസ് എടുക്കാൻ വന്നതാ, ഒടുവിൽ ക്രെയിൻ വേണ്ടി വന്നു പൊക്കാൻബീച്ചില്‍ കുടുങ്ങിയ കാര്‍  Photo-NDTV
India

ബെൻസുമായി റീൽസ് എടുക്കാൻ വന്നതാ, ഒടുവിൽ ക്രെയിൻ വേണ്ടി വന്നു 'പൊക്കാൻ'

Web Desk
|
30 Oct 2025 7:50 AM IST

ശക്തമായ മുന്നറിയിപ്പുണ്ടെങ്കിലും അതൊന്നും വകവെക്കാതെയാണ് റീല്‍സിനായി കടലിലേക്ക് ബെന്‍സ് ഇറക്കിയത്

സൂറത്ത്: ഇൻസ്റ്റഗ്രാം റീൽസിനു വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവരുടെ കൂടി ലോകത്താണ് നാം. ഏത് സാഹസത്തിന് മുതിർന്ന് ലൈക്കും ഷെയറും വാങ്ങിക്കൂട്ടുകയാണ് 'റീൽസ് ടീം'. റീലെടുത്ത് കുഴിയിൽ ചാടുന്നവരും ഒട്ടും കുറവല്ല. അത്തരത്തിലൊരു റീൽസ് ചിത്രീകരണമാണ് ഇപ്പോൾ വൈറലാകുന്നത്. ഗുജറാത്തിലെ സുറത്തിലെ ദുമാസ് ബീച്ചിലാണ് സംഭവം. മെഴ്‌സിഡീസിന്റെ ആഡംബര സെഡാനാണ് മണലില്‍ താഴ്ന്ന പോയി ഉപ്പുവെള്ളം കയറിയത്.

വാഹനങ്ങള്‍ കയറ്റരുതെന്ന ശക്തമായ മുന്നറിയിപ്പുണ്ടെങ്കിലും അതൊന്നും വകവെക്കാതെയാണ് റീല്‍സിനായി കടലിലേക്ക് ബെന്‍സ് ഇറക്കിയത്. കടലിലേക്ക് ഇറങ്ങിയതിനെ തുടര്‍ന്ന് മണലില്‍ താഴ്ന്ന് പോയ മെഴ്‌സിഡീസ് ബെന്‍സ് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. അതുകൊണ്ടും തീര്‍ന്നില്ല, വാഹന ഉടമയ്ക്കെതിരെ ശക്തമായ നടപടിയും സ്വീകരിച്ചിട്ടുണ്ട്. കിണഞ്ഞുപരിശ്രമിച്ചിട്ടും അനയ്ക്കാന്‍ പോലും പറ്റാതെ വന്നതോടെയാണ് ക്രെയിന്‍ സഹായം തേടിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ ഞങ്ങൾ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിനോട് (ആർടിഒ) ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ദീപ് വകിൽ വ്യക്തമാക്കുന്നത്. അതുകൊണ്ടും തീര്‍ന്നില്ല, സംഭവവുമായി ബന്ധപ്പെട്ട എല്ലാ ക്ലെയിമുകളും നിരസിക്കാന്‍ ഇൻഷുറൻസ് കമ്പനിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.

ദുമാസ് ബീച്ചില്‍ വാഹനങ്ങള്‍ ഇറക്കുന്നതിന് കര്‍ശനമായ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത്തരം നിയമലംഘനങ്ങള്‍ ഇവിടെ പതിവ് സംഭവമാണെന്നാണ് പ്രദേശ വാസികള്‍ പറയുന്നത്. മഴയ്ക്ക് ശേഷവും വേലിയേറ്റ സമയങ്ങളിലുമാണ് വാഹനങ്ങള്‍ കൂടുതലായും ഈ മേഖലയില്‍ കുടുങ്ങുന്നതെന്ന് നാട്ടുകാര്‍ അറിയിക്കുന്നു.

Watch Video

View this post on Instagram

A post shared by NDTV (@ndtv)

Similar Posts