< Back
India

Atiqu rahman
India
സിദ്ദീഖ് കാപ്പനൊപ്പം അറസ്റ്റിലായ കാമ്പസ് ഫ്രണ്ട് നേതാവ് അതീഖുറഹ്മാന് ജാമ്യം
|15 March 2023 9:01 PM IST
കാമ്പസ് ഫ്രണ്ട് ദേശീയ ട്രഷററായിരുന്നു അതീഖുറഹ്മാൻ.
ന്യൂഡൽഹി:മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനൊപ്പം അറസ്റ്റിലായ പോപുലർ ഫ്രണ്ട് നേതാവ് അതീഖ് റഹ്മാന് ജാമ്യം. അലഹബാദ് ഹൈക്കോടതി ലഖ്‌നോ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ഇ.ഡി കേസ് ഉള്ളതിനാൽ അതീഖിന് ജയിൽമോചിതനാകാനാവില്ല.
ഇ.ഡി കേസ് കോടതി മാർച്ച് 18ന് പരിഗണിക്കും. ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അതീഖിന്റെ കുടുംബം പറഞ്ഞു. സിദ്ദീഖ് കാപ്പനൊപ്പം ഹാഥ്‌റസിലേക്കുള്ള യാത്രക്കിടെയാണ് അതീഖ് അറസ്റ്റിലായത്.
അറസ്റ്റിലാവുമ്പോൾ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു അതീഖ്. കഴിഞ്ഞ സെപ്റ്റംബറിൽ അസുഖം മൂർഛിച്ച് ശരീരത്തിന്റെ ഒരുഭാഗം തളർന്നുവെന്ന് കുടുംബം അറിയിച്ചിരുന്നു. വിദഗ്ധ ചികിത്സക്കായി കോടതിയുടെ നിർദേശപ്രകാരം അദ്ദേഹത്തെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചിരുന്നു. രണ്ടാഴ്ച മുമ്പാണ് അതീഖിനെ വീണ്ടും ജയിലിലേക്ക് മാറ്റിയത്.