< Back
India
യുപിഐ ഇടപാടുകൾ എല്ലാ കാലത്തും സൗജന്യമായിരിക്കില്ലെന്ന് റിസർവ് ബാങ്ക് ഗവർണർ
India

യുപിഐ ഇടപാടുകൾ എല്ലാ കാലത്തും സൗജന്യമായിരിക്കില്ലെന്ന് റിസർവ് ബാങ്ക് ഗവർണർ

Web Desk
|
6 Aug 2025 5:39 PM IST

ആഗസ്റ്റ് ഒന്ന് മുതൽ യുപിഐ ഇടപാടുകൾക്ക് ചാർജ് ചുമത്താൻ ഐസിഐസിഐ ബാങ്ക് തീരുമാനിച്ചതായി എകണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.

ന്യൂഡൽഹി: യുപിഐ ഇടപാടുകൾ എല്ലാ കാലത്തും സൗജന്യമായിരിക്കില്ലെന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര. സുസ്ഥിരമായ ഒരു ഫണ്ട് യുപിഐ ഇടപാടുകൾക്കായി വേണമെന്നും പുതിയ വായ്പാനയം പ്രഖ്യാപിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

യുപിഐ എപ്പോഴും സൗജന്യമായിരിക്കുമെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. യുപിഐ ഇടപാടുകൾ നടത്താൻ ചെലവുണ്ട്. ഇത് ആരെങ്കിലും വഹിക്കേണ്ടിവരും. യുപിഐ സിസ്റ്റത്തിന്റെ ദീർഘകാല നിലനിൽപ്പിന് കൂട്ടായോ വ്യക്തിഗതമായോ ഇതിന്റെ ചെലവുകൾ വഹിക്കേണ്ടിവരുമെന്നും സഞ്ജയ് മൽഹോത്ര പറഞ്ഞു.

ഇന്ത്യയിലെ യുപിഐ ഇടപാടുകൾ കുതിച്ചുയരുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ചാർജ് ചുമത്തുമെന്ന് ആർബിഐ സൂചന നൽകിയിരിക്കുന്നത്. ആഗസ്റ്റ് ഒന്ന് മുതൽ യുപിഐ ഇടപാടുകൾക്ക് ചാർജ് ചുമത്താൻ ഐസിഐസിഐ ബാങ്ക് തീരുമാനിച്ചതായി എകണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാര്യം ബാങ്ക് അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Similar Posts