< Back
India

India
വിമാനത്തിന് സാങ്കേതിക തകരാര്‍: ജി20 ഉച്ചകോടിക്കെത്തിയ കനേഡിയൻ പ്രധാനമന്ത്രിക്ക് മടങ്ങാനായില്ല
|10 Sept 2023 10:00 PM IST
യാത്രയ്ക്ക് തൊട്ടു മുമ്പ് കനേഡിയൻ സൈനിക വിഭാഗം തകരാർ കണ്ടെത്തുകയായിരുന്നു.
ഡൽഹി: ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ എത്തിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്ക് മടങ്ങാനായില്ല. വിമാനത്തിലെ സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് യാത്ര മുടങ്ങിയത്. യാത്രയ്ക്ക് തൊട്ടു മുമ്പ് കനേഡിയൻ സൈനിക വിഭാഗം തകരാർ കണ്ടെത്തുകയായിരുന്നു. വിമാനത്തിന്റെ സാങ്കേതിക തകരാര്‍ പരിഹരിക്കുന്നതുവരെ ജസ്റ്റിന്‍ ട്രൂഡോ ഡല്‍ഹിയില്‍ തുടരും.