< Back
India
കാറിലിടിച്ച് നിർത്താതെ പോയ ബസ്സിനെ പിന്തുടർന്ന ഡോക്ടർക്ക് ദാരുണാന്ത്യം; വീഡിയോ
India

കാറിലിടിച്ച് നിർത്താതെ പോയ ബസ്സിനെ പിന്തുടർന്ന ഡോക്ടർക്ക് ദാരുണാന്ത്യം; വീഡിയോ

Web Desk
|
22 Dec 2021 12:34 PM IST

തമിഴ്‌നാട്ടിലെ മധുരയിലാണ് ഡോക്ടര്‍ക്ക് ദാരുണാന്ത്യം സംഭവിച്ചത്

കാറിലിടിച്ച ശേഷം നിർത്താതെ പോയ ബസ്സിനെ പിന്തുടർന്ന് പിടിക്കാൻ ശ്രമിച്ച ഡോക്ടർക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ മധുരയിലാണ് സംഭവം. കാറിൽ തട്ടി നിർത്താതെ പോയ ട്രാൻസ്‌പോർട്ട് ബസ്സിനെയാണ് ഡോക്ടർ പിന്തുടർന്നത്.

ബസ്സിനെ ഇടത് വശത്ത് കൂടെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും മീഡിയനിടിലിടിച്ച് തെറിച്ച ശേഷം എതിർവശത്ത് കൂടെ പോകുന്ന ബസ്സിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറോടിച്ചിരുന്ന ഡോക്ടര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

Related Tags :
Similar Posts