< Back
India

India
കോട്ടയത്ത് വൃദ്ധ വാഹനമിടിച്ച് മരിച്ച കേസിൽ അഞ്ച് മാസത്തിന് ശേഷം കാറും ഡ്രൈവറും കസ്റ്റഡിയിൽ
|17 May 2024 11:27 PM IST
കഴിഞ്ഞ ഡിസംബറിലാണ് പനക്കച്ചിറ പുതുപറമ്പിൽ 88കാരി തങ്കമ്മ കാർ തട്ടി മരിച്ചത്.
കോട്ടയം: കോരുത്തോട് വൃദ്ധ വാഹനാപകടത്തിൽ മരിച്ച കേസിൽ നിർത്താതെ പോയ കാറും ഡ്രൈവറും കസ്റ്റഡിയിൽ. അഞ്ച് മാസത്തിന് ശേഷം ഹൈദരാബാദിൽ നിന്നാണ് പൊലീസ് കാറും ഡ്രൈവർ ദിനേശ് റെഡിയെയും പിടികൂടിയത്.
മുണ്ടക്കയം പൊലീസാണ് എർട്ടിഗ കാർ കണ്ടെത്തിയത്. വാഹനവും ഡ്രൈവറേയും ഉടൻ കേരളത്തിലെത്തിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ഡിസംബറിലാണ് പനക്കച്ചിറ പുതുപറമ്പിൽ 88കാരി തങ്കമ്മകഴിഞ്ഞ ഡിസംബറിലാണ് പനക്കച്ചിറ പുതുപറമ്പിൽ 88കാരി തങ്കമ്മയാണ് കാർ തട്ടി മരിച്ചത്. കാർ തട്ടി മരിച്ചത്. കോട്ടയം കോരുത്തോട് പനക്കച്ചിറയിലായിരുന്നു അപകടം.
ശബരിമല തീർഥാടകരുടെ വാഹനം ഇടിച്ചാണ് വൃദ്ധ മരിച്ചത്. നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് വാഹനം പിടികൂടാൻ സഹായകരമായത്.