< Back
India
Car rams bike, drives with riders body on roof for 18 km in Andhra
India

കാർ ബൈക്കിലിടിച്ചു; യാത്രികൻ തെറിച്ച് മുകളിൽ; മൃതദേഹവുമായി വാഹനം പാഞ്ഞത് 18 കി.മീ

Web Desk
|
17 April 2024 4:18 PM IST

ഓടിക്കൊണ്ടിരിക്കുന്ന ഇന്നോവയുടെ മുകളിൽ ഒരു മൃതദേഹം കിടക്കുന്നതു കണ്ടതായി ഒരാൾ പൊലീസിനെ അറിയിക്കുകയായിരുന്നു.

ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചയാളുടെ മൃതദേഹവുമായി കാർ സഞ്ചരിച്ചത് 18 കിലോമീറ്റർ. ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലയിലാണ് സംഭവം.

ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്. ഓടിക്കൊണ്ടിരിക്കുന്ന ടൊയോട്ട ഇന്നോവയുടെ മുകളിൽ ഒരു മൃതദേഹം കിടക്കുന്നതു കണ്ടതായി ഒരാൾ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ വാഹനം കണ്ടെത്തി മൃതദേഹം താഴെയിറക്കി.

ബൈക്ക് ഓടിച്ചിരുന്ന യെരിസാമിയാണ് കൊല്ലപ്പെട്ടത്. സംഭവം ഗ്രാമവാസികൾ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് ഓടി രക്ഷപ്പെട്ട കാർ ഡ്രൈവർ ഇപ്പോഴും ഒളിവിലാണ്. ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

സംഭവത്തിൽ കൊലപാതകത്തിന് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.

Similar Posts