< Back
India

India
16,000 ഹൃദയശസ്ത്രക്രിയകൾ നടത്തിയ ഡോക്ടർ ഹൃദയാഘാതം മൂലം മരിച്ചു
|7 Jun 2023 3:58 PM IST
ഗുജറാത്തിലെ ജാംനഗർ സ്വദേശിയായ ഗൗരവ് ഗാന്ധിയാണ് മരിച്ചത്.
ജാംനഗർ: ജാംനഗറിലെ അറിയപ്പെടുന്ന ഹൃദയരോഗ വിദഗ്ധനായ ഡോ. ഗൗരവ് ഗാന്ധി ഹൃദയാഘാതം മൂലം മരിച്ചു. തിങ്കാളാഴ്ച രാത്രി ആശുപത്രിയിൽനിന്ന് രോഗികളെ പരിശോധിച്ച് വീട്ടിലെത്തിയ ഡോക്ടർ ഉറക്കത്തിലാണ് മരിച്ചത്.
ഗൗരവ് തിങ്കളാഴ്ച രാത്രി സാധാരണപോലെ ഭക്ഷണം കഴിച്ച് ഉറങ്ങാൻ പോയതാണെന്നും ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ ആറുമണിയായിട്ടും എഴുന്നേൽക്കാത്തതിനെ തുടർന്ന് വിളിച്ചപ്പോൾ ഡോക്ടർ അബോധാവസ്ഥയിലായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഗൗരവ് മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
ഹൃദയാഘാതം മൂലമാണ് ഗൗരവ് മരിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. 16,000 ഹൃദയശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയ ഡോക്ടറാണ് ഗൗരവ് ഗാന്ധി.