< Back
India

India
ചത്ത പശുക്കുട്ടിയുടെ മൃതദേഹവുമായി ആനക്കൂട്ടം നടന്നത് 35 കിലോമീറ്റർ
|28 May 2022 9:34 PM IST
പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലാണ് സംഭവം
കൊൽക്കത്ത: ചത്ത പശുക്കുട്ടിയെയും വഹിച്ചുകൊണ്ട് ആനകൂട്ടം നടന്നത് കിലോമീറ്ററുകൾ. പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലാണ് സംഭവം. 30 മുതൽ 35 കിലോമീറ്റർ വരെ ആനക്കൂട്ടം മൃതദേഹം വഹിച്ചുകൊണ്ട് നടന്നെന്ന് അധികൃതർ അറിയിച്ചു. ഇത് ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചതായി ഉദ്യോഗസ്ഥർ പറയുന്നു.
ബനാർഹിലെ മേഖലയിലെ ചുനഭട്ടി തേയിലത്തോട്ടത്തിൽ ഇന്നലെ രാവിലെയാണ് പശുക്കുട്ടി ചത്തത്. തുമ്പിക്കൈ കൊണ്ട് എടുത്ത് പൊക്കി തേയിലത്തോട്ടത്തിൽ നിന്ന് കൊണ്ടുപോകുകയായിരുന്നു. ചുനഭട്ടിയിൽ നിന്ന് ആനകൾ അംബാരി തേയിലത്തോട്ടത്തിലേക്കും ഡയാന തേയിലത്തോട്ടത്തിലേക്കും ന്യൂദൂർസ് തേയിലത്തോട്ടത്തിലേക്കും പോയി തുടർന്ന് റെഡ്ബാങ്ക് തേയിലത്തോട്ടത്തിലെ കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.