< Back
India
പൊലീസിനെ വെല്ലുവിളിച്ച് റോഡിന് നടുവിലിരുന്ന് വെള്ളമടി; സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ ബോബി കഠാരിയക്കെതിരെ കേസ്
India

പൊലീസിനെ വെല്ലുവിളിച്ച് റോഡിന് നടുവിലിരുന്ന് വെള്ളമടി; സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ ബോബി കഠാരിയക്കെതിരെ കേസ്

Web Desk
|
19 Aug 2022 11:37 AM IST

പരസ്യ മദ്യപാന പ്രകടനം കൂടാതെ റോഡിലൂടെ പോകുന്ന വാഹനങ്ങൾ തടയുകയും ചെയ്തു.

ഡെറാഡൂൺ: പൊലീസിനെ വെല്ലുവിളിച്ച് റോഡിന് നടുവിൽ ഇരുന്ന് മദ്യപിച്ച സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ ബോബി കഠാരിയക്കെതിരെ കേസ്. ഐപിസിയിലെയും ഐടി നിയമത്തിലേയും വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ഉത്തരാഖണ്ഡ് തലസ്ഥാനമായ ഡെറാഡൂണിലെ ഒരു പ്രധാന റോഡിന് നടുവിൽ കസേരയിട്ട് ഇരുന്നായിരുന്നു ബോബിയുടെ ഷോ. പരസ്യ മദ്യപാന പ്രകടനം കൂടാതെ റോഡിലൂടെ പോകുന്ന വാഹനങ്ങൾ തടയുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് പൊലീസ് ഇടപെട്ടത്.

ഹരിയാന ​ഗുരു​​ഗ്രാം സ്വദേശിയായ ബോബി കഠാരിയക്ക് ഇൻസ്റ്റ​ഗ്രാമിൽ 6.30 ലക്ഷം ഫോളോവർമാരുണ്ട്. ബോബിക്കെതിരെ ജില്ലാ കോടതിയിൽ നിന്ന് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഇയാൾ ഉടൻ അറസ്റ്റിലാവുമെന്നും എസ്എച്ച്ഒ രാജേന്ദ്ര സിങ് റാവത്ത് പറഞ്ഞു.

ഇയാളെ പിടികൂടാനായി പൊലീസ് സം​ഘങ്ങൾ ഹരിയാനയുൾപ്പെടെ വിവിധ ഇടങ്ങളിലേക്ക് പോയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ സ്പൈസ് ജെറ്റ് വിമാനത്തിനുള്ളിലിരുന്ന് പുക വലിച്ച് ഇയാൾ വിവാദത്തിലായിരുന്നു.

Similar Posts