< Back
India

India
കപ്പൽ യാത്രാ നിരക്കിനെതിരെ പ്രതിഷേധിച്ച ലക്ഷദ്വീപ് എം.പിക്കെതിരെ കേസ്
|17 Nov 2021 12:32 PM IST
പൊതുശല്യം ഉൾപ്പെടെ നാലു വകുപ്പുകൾ ചുമത്തിയാണ് എം.പിക്കും ഒപ്പം പ്രതിഷേധിച്ചവർക്കെതിരെയും കേസെടുത്തത്
കപ്പൽ യാത്രാ നിരക്കിനെതിരെ പ്രതിഷേധിച്ച ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെതിരെ കേസ്. കവരത്തി ഗാന്ധി സ്വകയറിൽ പ്രതിഷേധിച്ചതിന് കവരത്തി പൊലിസാണ് കേസെടുത്തത്. പൊതുശല്യം ഉൾപ്പെടെ നാലു വകുപ്പുകൾ ചുമത്തിയാണ് എം.പിക്കും ഒപ്പം പ്രതിഷേധിച്ചവർക്കെതിരെയും കേസെടുത്തത്. ജനാധിപത്യപരമായ പ്രതിഷേധത്തിനെതിരെയാണ് നടപടിയെന്നും കേസ് നിയമപരമായി നേരിടുമെന്ന് എംപി പറഞ്ഞു.