< Back
India
ഡൽഹിയിൽ വ്യവസായിയിൽ നിന്ന് പണം തട്ടിയ കേസ്; ഒൻപതംഗ സംഘം പിടിയിൽ
India

ഡൽഹിയിൽ വ്യവസായിയിൽ നിന്ന് പണം തട്ടിയ കേസ്; ഒൻപതംഗ സംഘം പിടിയിൽ

Web Desk
|
17 Nov 2022 5:27 PM IST

പിടിയിലായവരിൽ അസം റൈഫിൾ കോൺസ്റ്റബിളും

ന്യൂഡൽഹി: ഡൽഹിയിൽ വ്യവസായിയിൽ നിന്ന് പണം തട്ടിയെടുത്ത കേസിൽ ഒൻപതംഗ സംഘത്തെ ക്രൈം ബ്രാഞ്ച് പിടികൂടി. എൻഫോഴ്സ്മെന്റിന്റെ പേരിൽ വ്യാജകത്ത് സൃഷ്ടിച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്. പിടിയിലായവരിൽ അസം റൈഫിൾ കോൺസ്റ്റബിളും ഉൾപ്പെടുന്നു.

പ്രതികൾക്കായി അന്വേഷണസംഘം ഏറെ നാളായി തിരച്ചിൽ നടത്തിവരികയായിരുന്നു. കേസിൽ അഭിഭാക്ഷകർ അടക്കമുള്ളവർ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവർക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണെന്നും ക്രൈം ബ്രാഞ്ച് അറിയിച്ചു. തട്ടിപ്പിനിരയായ വ്യവസായിയുടെ പേരുവിവരങ്ങൾ ഡൽഹി പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Similar Posts