< Back
India
കോയമ്പത്തൂരിൽ റവന്യൂ ഉദ്യോഗസ്ഥന് നേരെ ജാതി അധിക്ഷേപം; മേൽജാതിക്കാരൻ കാലു പിടിപ്പിച്ചു
India

കോയമ്പത്തൂരിൽ റവന്യൂ ഉദ്യോഗസ്ഥന് നേരെ ജാതി അധിക്ഷേപം; മേൽജാതിക്കാരൻ കാലു പിടിപ്പിച്ചു

Web Desk
|
7 Aug 2021 1:22 PM IST

ഗോപിനാഥിന്‍റെ പേരിലുള്ള ഭൂമിയുടെ രേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടതിനാണ് മുത്തുസ്വാമിക്ക് അധിക്ഷേപം നേരിടേണ്ടി വന്നത്

കോയമ്പത്തൂരിൽ റവന്യൂ ഉദ്യോഗസ്ഥന് നേരെ ജാതി അധിക്ഷേപം. അണ്ണൂരിലെ ഓട്ടർപാളയം വില്ലേജ് അസിസ്റ്റന്‍റിനെക്കൊണ്ട് മേൽജാതിക്കാരൻ കാലു പിടിപ്പിച്ചു. ഭൂവുടമ ഗോപിനാഥ് ഗൗണ്ടറാണ് ജാതി അധിക്ഷേപം നടത്തിയത്.

ഗോപിനാഥിന്‍റെ പേരിലുള്ള ഭൂമിയുടെ രേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടതിനാണ് മുത്തുസ്വാമിക്ക് അധിക്ഷേപം നേരിടേണ്ടി വന്നത്. ദലിതനായ മുത്തുസ്വാമി മേൽജാതിക്കാരനായ തന്നോട് എങ്ങനെ രേഖകൾ ചോദിക്കുമെന്നായി ഗൗണ്ടർ. കാലുപിടിച്ച് മാപ്പ് അപേക്ഷിച്ചില്ലെങ്കിൽ തീ കൊളുത്തി കൊല്ലുമെന്നും ജോലി കളയുമെന്നും ഭീഷണിപ്പെടുത്തി. മുത്തുസ്വാമിക്ക് മുന്നിൽ മറ്റുവഴികളുണ്ടായില്ല. തുടര്‍ന്ന് ഗോപിനാഥിന്‍റെ കാലുപിടിക്കുകയായിരുന്നു. ദൃശ്യങ്ങൾ വിവാദമായതോടെ കോയമ്പത്തൂർ ജില്ല കലക്ടർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.



Similar Posts