< Back
India
Rs 500 notes
India

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ; 500 രൂപ നോട്ടുകൾ വിഴുങ്ങി താലൂക്ക് ഓഫീസ് ജീവനക്കാരൻ

Web Desk
|
30 May 2025 8:11 AM IST

നാല് 500 രൂപ നോട്ടുകളാണ് വിഴുങ്ങിയത്

ഡെറാഡൂൺ: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ താലൂക്ക് ഓഫീസ് ജീവനക്കാരൻ കയ്യിലുണ്ടായിരുന്ന 500 രൂപ നോട്ടുകൾ വിഴുങ്ങി. നാല് 500 രൂപ നോട്ടുകളാണ് വിഴുങ്ങിയത്. ഡെറാഡൂണിൽ താലൂക്ക് ഓഫീസ് ജീവനക്കാരനായിരുന്ന ഗുൽഷൻ ഹൈദർ എന്ന പട്‍വാരിയെയാണ് വിജിലൻസ് വകുപ്പ് പിടികൂടിയത്.

കേസെടുത്തിട്ടുണ്ടെന്നും പ്രതി കസ്റ്റഡിയിലാണെന്നും മറ്റ് തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും വിജിലൻസ് ഡയറക്ടർ ഡോ. വി. മുരുകേശൻ പറഞ്ഞു. ഹൈദറിനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി വ്യാഴാഴ്ച അധികൃതർ അറിയിച്ചു. കൽസി തഹസിൽ സ്വദേശിയായ ഗുൽഷൻ ഹൈദർ, താമസ സർട്ടിഫിക്കറ്റും ജാതി സർട്ടിഫിക്കറ്റും നൽകുന്നതിന് പകരമായിട്ടാണ് കൈക്കൂലി വാങ്ങിയത്. ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിലെ ഡയറക്ടറേറ്റ് ഓഫ് വിജിലൻസിന്‍റെ സംഘമാണ് പിടികൂടിയത്.

നോട്ടുകൾ വീണ്ടെടുക്കാൻ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം പ്രതിയെ അൾട്രാസൗണ്ട്, സിടി സ്കാൻ എന്നിവയ്ക്ക് വിധേയമാക്കിയതായും അതിന്റെ റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Similar Posts