< Back
India
ISRO espionage case
India

ഐ.എസ്.ആർ.ഒ ചാരക്കേസ് കെട്ടിച്ചമച്ചത് എസ് വിജയനെന്ന് സി.ബി.ഐ കുറ്റപത്രം

Web Desk
|
10 July 2024 5:14 PM IST

അന്യായമായി കസ്റ്റഡിയിൽ വെച്ച് മറിയം റഷീദയെ പീഡിപ്പിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു

എറണാകുളം: ഐ.എസ്.ആർ.ഒ ചാരക്കേസ് കെട്ടിച്ചമച്ചത് സി.ഐയായിരുന്ന എസ് വിജയനെന്ന് കണ്ടെത്തലുമായി സി.ബി.ഐ കുറ്റപത്രം. വിജയന്റെ സൃഷ്ടിയായിരുന്നു ചാരക്കേസ്. വിജയൻ കടന്നുപിടിച്ചപ്പോൾ മറിയം റഷീദ എതിർത്തത് ചാരക്കേസിലെത്തി. അന്യായമായി കസ്റ്റഡിയിൽ വെച്ച് മറിയം റഷീദയെ പീഡിപ്പിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു.

അറസ്റ്റ് ചെയ്ത് ദിവസങ്ങൾ കഴിഞ്ഞാണ് ചാരക്കേസ് രജിസ്റ്റർ ചെയ്തത്. കോടതി വീണ്ടും കസ്റ്റഡി നൽകാത്തതിനാൽ ചാരക്കേസ് രജിസ്റ്റർ ചെയ്തു. ചാരക്കേസ് വാർത്ത ചോർത്തി നൽകിയത് വിജയനാണെന്ന് മുതിർന്ന മാധ്യമപ്രവർത്തകർ മൊഴി നൽകി.

കസ്റ്റഡിയിൽ ക്രൂരമർദനമേറ്റ നമ്പി നാരായണൻ മൃതപ്രായനായെന്ന് ഡോക്ടർ മൊഴി നൽകി. നമ്പി നാരായണനെ പ്രതിയാക്കിയത് കമ്മീഷണർ ആർ രാജീവും ആർ.ബി ശ്രീകുമാറും ചേർന്നാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. ചാരപ്രവർത്തനം നടത്തിയതിന് തെളിവില്ലെന്ന് ഐ.ബി മുൻ അസിസ്റ്റന്റ് ഡയറക്ടറും മൊഴി നൽകി.

Similar Posts