< Back
India
പത്ത്, പന്ത്രണ്ട്‌ ക്ലാസുകളിലേക്കുള്ള സി.ബി.എസ്.ഇ രണ്ടാം ടേം പരീക്ഷ ഏപ്രിൽ 26 മുതൽ
India

പത്ത്, പന്ത്രണ്ട്‌ ക്ലാസുകളിലേക്കുള്ള സി.ബി.എസ്.ഇ രണ്ടാം ടേം പരീക്ഷ ഏപ്രിൽ 26 മുതൽ

Web Desk
|
11 March 2022 4:56 PM IST

രാവിലെ 10.30 മുതൽ ഒറ്റഷിഫ്റ്റിലായി പരീക്ഷ നടത്തും

സി.ബി.എസ്.ഇ രണ്ടാം ടേം പരീക്ഷ തിയതി പ്രഖ്യാപിച്ചു. പത്ത്, പന്ത്രണ്ട്‌ ക്ലാസുകളിലേക്കുള്ള സി.ബി.എസ്.ഇ രണ്ടാം ടേം പരീക്ഷ ഏപ്രിൽ 26 മുതൽ ആരംഭിക്കും. രാവിലെ 10.30 മുതൽ ഒറ്റഷിഫ്റ്റിലായി പരീക്ഷ നടക്കുക.

പത്താം ക്ലാസ് പരീക്ഷ മെയ് 24-നും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ജൂൺ 15-നും അവസാനിക്കും. 26 രാജ്യങ്ങളിൽ ഒരേസമയം പരീക്ഷ നടക്കുന്നുണ്ട്. അതിനാൽ രണ്ട് ഷിഫ്റ്റുകളിലായി പരീക്ഷ നടത്താൻ കഴിയില്ലെന്ന് സി.ബി.എസ്.സിയുടെ പ്രസ്താവനയിൽ അറിയിച്ചു.

Similar Posts