< Back
India
കടുത്ത നടപടികളിലേക്ക് ഇന്ത്യ; പാകിസ്താനുമായുള്ള വെടിനിർത്തൽ കരാർ റദ്ദാക്കിയേക്കും
India

കടുത്ത നടപടികളിലേക്ക് ഇന്ത്യ; പാകിസ്താനുമായുള്ള വെടിനിർത്തൽ കരാർ റദ്ദാക്കിയേക്കും

Web Desk
|
25 April 2025 10:47 AM IST

ഉന്നതതലയോഗം വിളിച്ച് കേന്ദ്രമന്ത്രി അമിത് ഷാ

ന്യൂഡല്‍ഹി: പാകിസ്താനെതിരെ കടുത്ത നടപടികളിലേക്ക് ഇന്ത്യ. പാകിസ്താനുമായുള്ള വെടിനിർത്തൽ കരാർ നിർത്തലാക്കിയേക്കും.പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് നീക്കം.

അതേസമയം, ആഭ്യന്തരമന്ത്രി അമിത്ഷായുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേരും.കരസേന മേധാവി ഉപേന്ദ്ര ദ്വിവേദി കശ്മീരിലെത്തി. ഭീകരാക്രമണം നടന്ന ബൈസരൺ വാലി അദ്ദേഹം സന്ദർശിക്കും. കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് കാശ്മീർ സന്ദർശിക്കും.

ഷിംല കരാർ റദ്ദാക്കിയതിന് പിന്നാലെ നിയന്ത്രണ രേഖയിൽ പാക് പ്രകോപനമുണ്ടായിരുന്നു. പാക് പോസ്റ്റുകളിൽ നിന്ന് ഇന്ത്യൻ അതിർത്തി മേഖലയിലേക്ക് വെടിവെപ്പ് നടന്നു. ബന്ദിപ്പോരയിൽ സുരക്ഷാ സേനക്ക് നേരെ വെടിവെപ്പ് ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. സുരക്ഷ സേനയുടെ തിരച്ചിലിനിടെയാണ് വെടിവെപ്പ് ഉണ്ടായത്.

ബന്ദിപ്പോരയിലെ ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ സേന അംഗങ്ങൾക്ക് പരിക്കേറ്റു. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. മേഖലയിൽ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന വിവരത്തെ തുടർന്ന് ആയിരുന്നു സുരക്ഷ തിരച്ചിൽ നടത്തിയത്.

അതിനിടെ പഹൽഗാം ആക്രമണത്തിൽ പങ്കെടുത്ത ഭീകരരുടെ വീട് തകർത്തു.പ്രാദേശിക ഭരണകൂടമാണ് വീടുകൾ തകർത്തതെന്നാണ് നിഗമനം. പുൽവാമയിലെ ത്രാൽ , അനന്ത്നാഗിലെ ബിജ് ബെഹാര എന്നിവിടങ്ങളിലെ ഭീകരരുടെ വീടുകളാണ് തകർത്തത്.

Similar Posts