< Back
India
എ.എ.പി മുഖ്യമന്ത്രി സ്ഥാനാര്‍‌ഥി ഭഗവന്ത് മന്നിന്‍റെ വസതിക്ക് ചൂലുമേന്തി ആഘോഷവുമായി പ്രവര്‍ത്തകര്‍
India

എ.എ.പി മുഖ്യമന്ത്രി സ്ഥാനാര്‍‌ഥി ഭഗവന്ത് മന്നിന്‍റെ വസതിക്ക് ചൂലുമേന്തി ആഘോഷവുമായി പ്രവര്‍ത്തകര്‍

Web Desk
|
10 March 2022 10:06 AM IST

പാര്‍ട്ടി ക്യാമ്പില്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞു

കോണ്‍ഗ്രസിന്‍റെ കരുത്തുറ്റ കോട്ടയായ പഞ്ചാബില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയിരിക്കുകയാണ് ആം ആദ്മി പാര്‍ട്ടി. എക്സിറ്റ് പോളുകളെ യാഥാര്‍ഥ്യമാക്കിക്കൊണ്ടുള്ള പ്രകടനമാണ് വോട്ടെണ്ണല്‍ തുടക്കം മുതല്‍ ആം ആദ്മി കാഴ്ച വച്ചത്. പാര്‍ട്ടി ക്യാമ്പില്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞു.

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ ഭഗവന്ത് മന്നിന്‍റെ സംഗ്രൂരിലെ വസതിക്ക് മുന്നില്‍ ആഘോഷം തകര്‍ക്കുകയാണ്. പാട്ടും മേളവുമായി തകൃതിയായിട്ടാണ് ആഘോഷം. ചൂലുമേന്തിയാണ് പ്രവര്‍ത്തകര്‍ നൃത്തം വയ്ക്കുന്നത്. ധുരി മണ്ഡലത്തില്‍ മന്‍ വ്യക്തമായ ലീഡോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. 79 സീറ്റുകളിലാണ് പഞ്ചാബില്‍ ആപ് ലീഡ് ചെയ്യുന്നത്. 16 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കുന്നത്. ശിരോമണി അകാലിദള്‍ 9 സീറ്റുകളിലും ബി.ജെ.പി അഞ്ച് സീറ്റിലും മറ്റു പാര്‍ട്ടികള്‍ 2 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.

Similar Posts