< Back
India

India
'സെൻസസ് നടപ്പിലാക്കണം'; ലോക്സഭയിൽ അടിയന്തരപ്രമേയ നോട്ടീസ്
|26 July 2024 10:10 AM IST
ചൈനയുമായുള്ള അതിർത്തി പ്രശ്നം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടും നോട്ടീസ്
ന്യൂഡൽഹി: സെൻസസ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ലോക്സഭയിൽ അടിയന്തരപ്രമേയ നോട്ടീസ്. കോൺഗ്രസ് ലോക്സഭാ ഉപ നേതാവ് ഗൗരവ് ഗൊഗോയാണ് നോട്ടീസ് നൽകിയത്. ലോക്സഭാ നടപടിക്രമങ്ങൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാണ് ആവശ്യം.
ചൈനയുമായുള്ള അതിർത്തി പ്രശ്നം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടും നോട്ടീസുണ്ട്. കോൺഗ്രസ് എം.പി മനീഷ് തിവാരിയാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്.