< Back
India

India
ജിഎസ്ടി സ്ലാബുകൾ പരിഷ്‌കരിക്കാൻ കേന്ദ്രസർക്കാർ
|27 Sept 2021 7:44 PM IST
കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ കൺവീനറായി ഏഴംഗ സമിതി രൂപീകരിച്ചു
ഗുഡ്‌സ് ആൻഡ് സർവീസ് ടാക്‌സ് (ജിഎസ്ടി) സ്ലാബുകൾ പരിഷ്‌കരിക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. ചില സ്ലാബുകൾ ഏകീകരിക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. ഇതിനായി ഏഴംഗ സമിതി രൂപീകരിച്ചു.
കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയാണ് സമിതി കൺവീനർ. കേരള ധനമന്ത്രി കെ.എൻ ബാലഗോപാൽ സമിതിയിലുണ്ട്. ഇരട്ട നികുതി ഒഴിവാക്കുന്നത് സമിതി പരിഗണിക്കും.