< Back
India
കാബൂളിലെ ഇന്ത്യന്‍ എംബസി അടച്ചിട്ടില്ലെന്ന് കേന്ദ്രം
India

കാബൂളിലെ ഇന്ത്യന്‍ എംബസി അടച്ചിട്ടില്ലെന്ന് കേന്ദ്രം

Web Desk
|
17 Aug 2021 7:19 PM IST

സ്ഥിതിഗതികള്‍ പ്രധാനമന്ത്രി വിലയിരുത്തുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

കാബൂളിലെ ഇന്ത്യന്‍ എംബസി അടച്ചിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം. അഫ്ഗാനിസ്ഥാനിലെ 1650 ഇന്ത്യക്കാര്‍ രാജ്യത്തേക്ക് മടങ്ങാന്‍ അപേക്ഷ നല്‍കി. സ്ഥിതിഗതികള്‍ പ്രധാനമന്ത്രി വിലയിരുത്തുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അഫ്ഗാന്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ഉന്നതതല യോഗം ചേരുകയാണ്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

Related Tags :
Similar Posts