< Back
India

India
സംഘർഷം രൂക്ഷം; മണിപ്പൂരിലേക്ക് 20 കമ്പനി അർധ സൈനിക വിഭാഗങ്ങളെ അയച്ച് കേന്ദ്രം
|13 Nov 2024 1:50 PM IST
കഴിഞ്ഞ ഒരാഴ്ചക്കിടെ നിരവധി സംഘർഷ സംഭവങ്ങളാണ് മണിപ്പൂരിൽ അരങ്ങേറിയത്
ന്യൂഡൽഹി: സംഘർഷം രൂക്ഷമായതിന് പിന്നാലെ മണിപ്പൂരിലേക്ക് കൂടുതൽ സേനയെ അയക്കാൻ കേന്ദ്രസർക്കാർ തീരുമാനം. 20 കമ്പനി അർധ സൈനിക വിഭാഗങ്ങളെ മണിപ്പൂരിലേക്ക് അയച്ചു. എയർ ലിഫ്റ്റ് ചെയ്ത് ഉടനടി വിന്യാസം പൂർത്തിയാക്കാൻ ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി.
കഴിഞ്ഞ ഒരാഴ്ചക്കിടെ നിരവധി സംഘർഷ സംഭവങ്ങളാണ് മണിപ്പൂരിൽ അരങ്ങേറിയത്. കുക്കി വിഭാഗത്തിൽപ്പെട്ട 11 പേർ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു.