< Back
India
സോനം വാങ്ചുക്കിനെതിരെ കേന്ദ്ര നടപടി; സന്നദ്ധ സംഘടനക്ക് വരുന്ന വിദേശ ഫണ്ട് തടഞ്ഞു
India

സോനം വാങ്ചുക്കിനെതിരെ കേന്ദ്ര നടപടി; സന്നദ്ധ സംഘടനക്ക് വരുന്ന വിദേശ ഫണ്ട് തടഞ്ഞു

Web Desk
|
25 Sept 2025 8:09 PM IST

വിവിധ ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടതിനാലാണ് നടപടിയെന്ന് കേന്ദ്രം

ന്യൂഡൽഹി: ലഡാക്ക് സമരനായകൻ സോനം വാങ്ച്ചുക്കിനെതിരെ കേന്ദ്ര നടപടി. വാങ്ചുക്കിന്റെ സന്നദ്ധ സംഘടനക്ക് വരുന്ന വിദേശ ഫണ്ട് കേന്ദ്ര സർക്കാർ തടഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നടപടി.

വിവിധ ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടതിന് പിന്നാലെയാണ് നടപടിയെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. വിദേശ ഫണ്ട് സ്വീകരിക്കുന്നതിനായുള്ള സംഘടനയുടെ ലൈസൻസ് റദ്ദാക്കി. ഓഗസ്റ്റ് 20ന് വിഷയത്തിൽ ആഭ്യന്തര മന്ത്രാലയം കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്ന്ു. സ്റ്റുഡൻസ് എജ്യുക്കേഷണൽ ആൻഡ് കൾച്ചറൽ മൂവ്‌മെന്റ് ഓഫ് ലഡാക്ക് എന്നാണ് വാങ്ചുക്കിന്റെ എൻജിഒയുടെ പേര്.

നേരത്തെ, വാങ്ചുക്കിനെതിരെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ചട്ടങ്ങൾ ലംഘിച്ച വിദേശ ഫണ്ട് സ്വീകരിച്ചു എന്ന ആരോപണം തന്നെയാണ് സിബിഐയും ഉന്നയിക്കുന്നത്. രണ്ടുമാസം മുമ്പ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് സിബിഐ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

Similar Posts