< Back
India
ലാഭത്തിലോടാൻ ബി.എസ്.എൻ.എല്ലിന് ബജറ്റിൽ 44,720 കോടി
India

ലാഭത്തിലോടാൻ ബി.എസ്.എൻ.എല്ലിന് ബജറ്റിൽ 44,720 കോടി

Web Desk
|
1 Feb 2022 5:43 PM IST

4 G സെപ്ക്ട്രം, സാങ്കേതികത ഉയർത്തൽ, സംരംഭത്തിന്റെ പുനഃക്രമീകരണം എന്നിവക്കായാണ് തുക

നഷ്ടത്തിലോടുന്ന ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന് (BSNL) സഹായമായി കേന്ദ്രസർക്കാറിന്റെ 2022-23 ബജറ്റിൽ 44,720 കോടി വകയിരുത്തി. 4 G സ്‌പെക്ട്രം, സാങ്കേതികത ഉയർത്തൽ, സംരംഭത്തിന്റെ പുനഃക്രമീകരണം എന്നിവക്കായാണ് തുക വകയിരുത്തിയിരിക്കുന്നത്. ഈ മൂലധന നിക്ഷേപത്തിന് പുറമേ, 7,443.57 കോടിയും പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എൻ.എല്ലിന് നൽകും. വോളണ്ടറി റിട്ടയർമെൻറ് പദ്ധതി(VRS) ക്കായാണ് തുക അനുവദിക്കുക. ജിഎസ്ടി അടയ്ക്കാനായി 3550 കോടി രൂപയും സ്ഥാപനത്തിന് നൽകും.

ബിഎസ്എൻഎല്ലിലും എംടിഎൻഎല്ലിലുമുള്ള വിആർഎസ്സിനാണ് തുക അനുവദിച്ചിരിക്കുന്നത്. 4G സ്‌പെക്ട്രം അനുവദിക്കുമ്പോഴാണ് ജിഎസ്ടി അടയ്ക്കുന്നതിനുള്ള ഇളവ് നൽകുക.

central government budget has allocated Rs 44,720 crore to help the loss-making Bharat Sanchar Nigam Limited (BSNL).

Similar Posts