< Back
India

India
കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡി.എ., ഡി.ആർ മൂന്നു ശതമാനം വർധിപ്പിച്ചു
|21 Oct 2021 3:24 PM IST
വർധനവിലൂടെ പ്രതിവർഷം 9,488.70 കോടി സർക്കാറിന് അധിക ചെലവ് വരും
കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡി.എ. ( ഡിയർനസ്സ് അലവൻസ്), ഡിയർനസ്സ് റിലീഫ് (ഡി.ആർ) എന്നിവ വർധിപ്പിച്ചു. മൂന്നു ശതമാനമാണ് വർധനവ്. ഇന്ന് ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 47 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്കും 68 ലക്ഷം പെൻഷൻകാർക്കും നടപടി പ്രയോജനകരമാകും. വർധനവിലൂടെ പ്രതിവർഷം 9,488.70 കോടി സർക്കാറിന് അധിക ചെലവ് വരും.