< Back
India
കോവിഡ് പ്രതിസന്ധി മറികടക്കാന്‍ 1.10 ലക്ഷം കോടിയുടെ വായ്പ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം
India

കോവിഡ് പ്രതിസന്ധി മറികടക്കാന്‍ 1.10 ലക്ഷം കോടിയുടെ വായ്പ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം

Web Desk
|
28 Jun 2021 3:45 PM IST

ആരോഗ്യമേഖലയ്ക്ക് പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്. ആരോഗ്യ മേഖലയ്ക്ക് മാത്രമായി 50,000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

കോവിഡ് പ്രതിസന്ധി മറികടക്കാൻ നടപടിയുമായി കേന്ദ്ര സർക്കാർ. എട്ടിന പദ്ധതിയാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. പുതിയ പദ്ധതികൾക്ക് 75 ശതമാനം വരെ വായ്പ നൽകുമെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ അറിയിച്ചു.

കോവിഡ് പ്രതിസന്ധി നേരിട്ട മേഖലകൾക്ക് 1.10 ലക്ഷം കോടിയുടെ വായ്പ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യമേഖലയ്ക്ക് പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്. ആരോഗ്യ മേഖലയ്ക്ക് മാത്രമായി 50,000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ആരോഗ്യ മേഖലയ്ക്കുള്ള പലിശ നിരക്ക് 7.95 ശതമാനം മാത്രമായിരിക്കും.

മറ്റ് മേഖലകൾക്ക് 50,000 കോടിരൂപ കൂടുതലായി അനുവദിച്ചിട്ടുണ്ട്. മറ്റുമേഖലകൾക്കുള്ള പലിശനിരക്ക് 8.25 ശതമാനമായിരിക്കും. 25 ലക്ഷം പേർക്ക് മൈക്രോ ഫിനാൻസ് സംരഭങ്ങൾ വഴി വായ്പ നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിനാണ് കൂടുതൽ വായ്പ പദ്ധതികൾ കേന്ദ്രം പ്രഖ്യാപിക്കുന്നത്.

Similar Posts